ഇടുക്കി റവന്യൂ ജില്ലാ കായിക കിരീടം കട്ടപ്പന ഉപജില്ലയ്ക്ക്
ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കട്ടപ്പന ഉപജില്ലയ്ക്ക് കിരീടം. 298 പോയിന്റും 35 സ്വർണവും 23 വെള്ളിയും 23 വെങ്കലവും നേടിയാണ് കട്ടപ്പന ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
30 സ്വർണവും 30 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ 295 പോയിന്റ് നേടിയ അടിമാലി ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. 113 പോയിന്റുമായി തൊടുപുഴ ഉപജില്ല മൂന്നാം സ്ഥാനം നേടി.
പീരുമേട് ഉപജില്ല 89 പോയിന്റുമായി നാലാമതും നെടുങ്കണ്ടം 67 പോയിന്റുമായി അഞ്ചാമതും അരക്കുളം 43 പോയിന്റുമായി ആറാമതും മൂന്നാർ ഒൻപത് പോയിന്റുമായി ഏഴാമതും സ്ഥാനങ്ങൾ നേടി.


