വാഗമണ്ണിൽ തകർന്ന റോഡുകൾ യാത്രാദുരിതം രൂക്ഷമാക്കുന്നു; നിർമ്മാണം പാതിവഴിയിൽ

വാഗമണ്ണിൽ തകർന്ന റോഡുകൾ യാത്രാദുരിതം രൂക്ഷമാക്കുന്നു; നിർമ്മാണം പാതിവഴിയിൽ

വാഗമൺ: ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ വാഗമണ്ണിലെ റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. പ്രധാന റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നത് ഗതാഗതത്തെയും കാൽനടയാത്രയെയും പ്രതികൂലമായി ബാധിക്കുന്നു.

വാഗമൺ കണ്ണംകുളം ഭാഗം മുതൽ പഴയ മാർക്കറ്റ് വരെയുള്ള റോഡിന്റെ അവസ്ഥയാണ് ഏറെ ദയനീയം. മഴ പെയ്യുന്നതോടെ റോഡ് ചെളിക്കുഴിയായി മാറും. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചെളിവെള്ളം കയറുന്നതും പതിവായിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

ടൂറിസം മേഖലയെന്ന നിലയിൽ വാഗമൺ ടൗണിന്റെ വികസനത്തിനായി മുൻ എം.എൽ.എ വാഴൂർ സോമന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആറുകോടി രൂപ അനുവദിച്ചിരുന്നു. റോഡ് നവീകരണത്തോടൊപ്പം ഓട നിർമിക്കുക, കാൽനടയാത്രക്കാർക്കായി നടപ്പാതയും സംരക്ഷണവേലിയും ഒരുക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ കരാറുകാരന്റെ അനാസ്ഥയെത്തുടർന്ന് നിർമാണം പാതിവഴിയിൽ നിലച്ചതായാണ് നാട്ടുകാരുടെ ആരോപണം. ഇതിനിടെ മഴ ശക്തമായതോടെ പ്രവൃത്തികൾ പൂർണമായും നിർത്തിവച്ചു. തുടർന്ന് നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ റോഡിലെ കുഴികൾ മാത്രം നികത്തുകയായിരുന്നു.

ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയുടെ ശോചനീയാവസ്ഥ പരിഹരിച്ച് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കരാറുകാരൻ എത്രയും വേഗം പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാകുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4