വണ്ടൻമേട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ന് തുടക്കമായി

വണ്ടൻമേട് ഗ്രാമപഞ്ചായത്ത്  കേരളോത്സവം 2026 ന് തുടക്കമായി

വണ്ടൻമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന് തുടക്കമായി. എംഇഎസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു തോമസ് അക്കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

പഞ്ചായത്ത് അംഗങ്ങളായ സുരേഷ് മാനങ്കേരി, ജി.പി. രാജൻ, ടോണി മാക്കോറ, ജഗദീശൻ അറുമുഖം, ജഗദീഷ് ജയരാജ്, കുടുംബശ്രീ ചെയർപേഴ്സൺ അമ്പിളി രാജൻ, സോനു, രാംകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.

ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളും ഫുട്ബോൾ തട്ടിക്കൊണ്ട് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള ടീമുകൾ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

അതേസമയം, പുറ്റടി കുഡോസ് ബാഡ്മിന്റൺ കോർട്ടിൽ ഷട്ടിൽ മത്സരങ്ങളും ആരംഭിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് നിർവഹിച്ചു.