വാഗമൺ നാച്ചുറൽ ഇൻഫിനിറ്റി പൂളിൽ അപകടം; 800 അടി താഴ്ചയിൽ വീണ ആളെ രക്ഷപ്പെടുത്തി
വാഗമൺ: നാച്ചുറൽ ഇൻഫിനിറ്റി പൂളിൽ പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശിയെ 800 അടി താഴ്ചയിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി പീരുമേട് ഫയർഫോഴ്സ്.
സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനായ സുഖ്യ ജയൻ (28) ആണ് അപകടത്തിൽപ്പെട്ടത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


