മാങ്കുളത്ത് ദ്വിദിന ആർട്ട് ക്യാമ്പ് ഒക്ടോബർ 20, 21 തീയതികളിൽ
ഇടുക്കി: കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയും കേരള വനം-വന്യജീവി വകുപ്പിന്റെ മാങ്കുളം ഫോറസ്റ്റ് ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ആർട്ട് ക്യാമ്പ് ഒക്ടോബർ 20, 21 തീയതികളിൽ മാങ്കുളത്ത് നടക്കും. ' ക 'കല കാട് | കുടി' എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജു ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ഡി.എഫ്.ഒ എസ്. അനീഷ് മുഖ്യാതിഥിയാകും.
ആനക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. അജിത്ത് കുമാർ, മാങ്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാജു എൻ.ടി., കേരള ചിത്രകലാ പരിഷത്ത് ജില്ലാ ട്രഷറർ ഷിജു ഇ.എം., സംസ്ഥാന വനിതാ വിംഗ് അംഗം വേവ ടി.എം. എന്നിവർ ആശംസകൾ അറിയിക്കും.ജില്ലാ സെക്രട്ടറി മോൻസി മമ്മൂട്ടിൽ സ്വാഗതവും സ്വാന്തനം ജില്ലാ കോർഡിനേറ്റർ രാജേഷ് അഗസ്റ്റിൻ നന്ദിയും പറയും. മനോജ് തോപ്പിലാണ് ക്യാമ്പ് കോർഡിനേറ്റർ.


