അടിമാലി–മൂന്നാർ പാതയിൽ ഗതാഗത നിരോധനം; വാഹനങ്ങൾ വഴിതിരിച്ചുവിടും

അടിമാലി–മൂന്നാർ പാതയിൽ ഗതാഗത നിരോധനം; വാഹനങ്ങൾ വഴിതിരിച്ചുവിടും

ഇടുക്കി: കൊച്ചി–ധനുഷ്കോടി ദേശീയപാത 85-ൽ രണ്ടാം മൈലിൽ കൂറ്റൻ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് അടിമാലി–മൂന്നാർ റൂട്ടിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചു. സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

ദേശീയപാത നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് പാറ റോഡിലേക്ക് പതിച്ചത്. അപകടകരമായ നിലയിൽ മറ്റു പാറകളും വൻമരങ്ങളും പ്രദേശത്തുള്ളതിനാൽ ഇവ നീക്കം ചെയ്യുന്നതിനും റോഡിൽ പതിച്ച പാറ പൊട്ടിച്ചുമാറ്റുന്നതിനും മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

Slide 1
Slide 2
Slide 3
Slide 4

ഗതാഗത ക്രമീകരണങ്ങൾ

- മൂന്നാറിൽനിന്ന് അടിമാലിയിലേക്ക്: രണ്ടാം മൈലിൽനിന്ന് തിരിഞ്ഞ് ആനച്ചാൽ, ഇരുട്ടുകാനം വഴി പോകണം.

- അടിമാലിയിൽനിന്ന് മൂന്നാറിലേക്ക്: ഇരുട്ടുകാനത്തുനിന്ന് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് പോകാം.

Slide 1
Slide 2
Slide 3
Slide 4

- മാങ്കുളത്തേക്ക്: ഇരുട്ടുകാനത്തുനിന്ന് കല്ലാർ ജങ്ഷനിലെത്തി മാങ്കുളത്തേക്ക് തിരിയണം.

Slide 1
Slide 2
Slide 3
Slide 4

മൂന്ന് ദിവസത്തിനകം തടസ്സങ്ങൾ നീക്കി പ്രവൃത്തികൾ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) പ്രോജക്ട് ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകി. വിദഗ്ധ സാങ്കേതിക സമിതി അപകടസാധ്യത പൂർണമായും ഒഴിവായെന്ന് ഉറപ്പാക്കിയ ശേഷമേ ഗതാഗതം പുനരാരംഭിക്കൂ.

യാത്രക്കാരുടെ സുരക്ഷയ്ക്കായി മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡുകൾ, രാത്രികാല സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കുത്തനെയുള്ള മണ്ണെടുപ്പിന് പകരം ശാസ്ത്രീയമായ ബെഞ്ച് കട്ടിങ് രീതി സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.