പോലീസ് സ്മൃതിദിനം: ഇടുക്കി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നാളെ
ഇടുക്കി: പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 22ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
രാവിലെ 9ന് കുയിലിമലയിലെ ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ നടക്കുന്ന പരിപാടി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐപിഎസ് ഉദ്ഘാടനം ചെയ്യും.
രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാമെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.


