ഏഴാമത് സംസ്ഥാന നാടകോത്സവം; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു
തൊടുപുഴ: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നവംബർ 29, 30, ഡിസംബർ 1, 2 തീയതികളിൽ തൊടുപുഴ ടൗൺഹാളിൽ നടക്കുന്ന ഏഴാമത് സംസ്ഥാന നാടകോത്സവത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ലൈബ്രറി ഹാളിൽ പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആദ്യകാല നാടക നടൻ തൊടുപുഴ ചാക്കപ്പൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകരായ അഡ്വ. നീറണാൽ ബാലകൃഷ്ണൻ, കെ.ആർ. സോമരാജൻ, അഡ്വ. ബാബു പള്ളിപ്പാട്ട്, സനൽ ചക്രപാണി, ടി.ബി. അജീഷ് കുമാർ എന്നിവർ സംസാരിച്ചു.
ചങ്ങനാശ്ശേരി അണിയറയുടെ ‘തിര’, തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ’, കോഴിക്കോട് സങ്കീർത്തനയുടെ ‘ശ്വാസം’, തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘ഒരു സുന്ദര ദിവസം’ എന്നീ നാല് നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കുന്നത്.
ഭാരവാഹികൾ: കെ.സി. സുരേന്ദ്രൻ (പ്രസിഡന്റ്), തൊടുപുഴ ചാക്കപ്പൻ, നീറണാൽ ബാലകൃഷ്ണൻ, കെ.ആർ. സോമരാജൻ, പി.ആർ. വിശ്വൻ, പി.വി. സജീവ്, വിനോദ് പുഷ്പാംഗദൻ, രമ പി. നായർ (വൈസ് പ്രസിഡന്റുമാർ), ജോസ് തോമസ് (സെക്രട്ടറി), ബാബു പള്ളിപ്പാട്ട്, സനൽ ചക്രപാണി, പി.ആർ. ബിനോയി, കെ.എം. രാജൻ, പി.കെ. രാജു, ആര്യ കൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), പി.സി. ആന്റണി, ജോർജ് സേവ്യർ, എം.എസ്. സണ്ണി, കെ.പി. സുനിൽ (സബ് കമ്മിറ്റി കൺവീനർമാർ).ജോസ് തോമസ് സ്വാഗതവും പി.ആർ. ബിനോയി നന്ദിയും പറഞ്ഞു.


