സെക്രട്ടറിയേറ്റ് വളയൽ സമരം: ജില്ലാ കൺവെൻഷൻ ചേർന്നു
ചെറുതോണി: നവംബർ 21ന് ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ മുന്നോടിയായി ജില്ലാ കൺവെൻഷൻ ചേർന്നു. ചെറുതോണി വ്യാപാരഭവൻ ഹാളിൽ നടന്ന കൺവെൻഷൻ കെ.ജി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ഗാഥ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. രമേശ്, കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ് എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് എം.ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ടി.ജി. രാജീവ് സ്വാഗതവും കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.


