സഹകരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കർമപദ്ധതി തയാറാക്കും: റോയ് കെ. പൗലോസ്

സഹകരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കർമപദ്ധതി തയാറാക്കും: റോയ് കെ. പൗലോസ്

തൊടുപുഴ: കഴിഞ്ഞ പത്ത് വർഷത്തെ പിണറായി ഭരണകാലത്ത് നടപ്പാക്കിയ വികലമായ പരിഷ്‌കാരങ്ങൾ കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായ സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് റോയ് കെ. പൗലോസ് എം.എൽ.എ. യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല പ്രവർത്തകയോഗം തൊടുപുഴ ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കൈത്താങ്ങായിരുന്ന ജില്ലാ ബാങ്കുകൾ പിരിച്ചുവിട്ട് കേരള ബാങ്ക് രൂപീകരിച്ചതോടെ സഹകരണ സംഘങ്ങൾ റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലായെന്നും സംഘങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് ലഭിച്ചിരുന്ന പലിശ ഗണ്യമായി കുറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് പാർട്ടി നേതാക്കൾ സഹകരണ സ്ഥാപനങ്ങളിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ ജനവിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമായതായി അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

സഹകരണ മേഖലയിൽ നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കുന്നതിനും നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമുള്ള കർമപദ്ധതികൾ പുതിയ സർക്കാർ തയ്യാറാക്കിവരികയാണെന്നും റോയ് കെ. പൗലോസ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. മാധവൻ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ കെ. ദീപക് മെമ്പർഷിപ്പ് വിതരണം നിർവഹിച്ചു.ഇന്ദു സുധാകരൻ, തോമസ് മാത്യു കക്കുഴി, പ്രൊഫ. എം.ജെ. ജേക്കബ്, ബിജോയി മാത്യു, ദീപ ഷെർളി, ഡോ. വി.ബി. വിനയൻ, കെ.ജി. സജിമോൻ, ആന്റണി ജോസഫ്, ഷാഗ്ലിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4