അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മലയോര പാതകളിൽ വാഹനത്തിരക്ക് രൂക്ഷം

മൂന്നാർ, വാഗമൺ, കുട്ടിക്കാനം മേഖലകളിൽ നീണ്ട വാഹനനിര; റോഡുകളുടെ ശോച്യാവസ്ഥയും കാഴ്ചമറയ്ക്കുന്ന ചെടികളും ആശങ്കയാകുന്നു

അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മലയോര പാതകളിൽ വാഹനത്തിരക്ക് രൂക്ഷം

ഇടുക്കി: അവധി ദിനങ്ങൾ ആഘോഷിക്കാൻ വിനോദസഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നതോടെ ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിൽ വാഹനത്തിരക്ക് വർധിക്കുന്നു. മൂന്നാർ, വാഗമൺ, കുട്ടിക്കാനം മേഖലകളിലാണ് വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെടുന്നത്.

ഇന്നലെ മുണ്ടക്കയം–കുട്ടിക്കാനം റോഡിൽ ഇടമുറിയാത്ത വാഹനനിരയാണ് അനുഭവപ്പെട്ടത്.വൈകീട്ട് അനുഭവപ്പെട്ട നീണ്ട നിരയിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്.അയ്യപ്പ ഭക്തന്മാരുടെ വാഹനങ്ങൾ കൂടെ വരും ദിവസങ്ങളിൽ കൂടുതലായി എത്തുമ്പോൾ ഇനിയും തിരക്ക് വർദ്ധിക്കാനാണ് സാധ്യത.സാധാരണ 30 - 40 മിനിറ്റിൽ എത്തിച്ചേരേണ്ട കുട്ടിക്കാനം മുണ്ടക്കയം പാതയിൽ 2 മണിക്കൂറിൽ ഏറെ സമയം എടുത്താണ് പലരും യാത്ര പൂർത്തിയാക്കിയത്

Slide 1
Slide 2
Slide 3
Slide 4

രാവിലെ ആറുമണി മുതൽ വാഗമൺ മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു.ഈരാറ്റുപേട്ട മുതൽ വാഗമൺ വരെ വാഹനങ്ങൾ ഇടമുറിയാതെ കടന്നു വന്ന കാഴ്ച ടൂറിസം മേഖലയിലെ ഉണർവ് വ്യക്തമാക്കിയിരുന്നെങ്കിലും കഴിഞ്ഞ മഴയിൽ തകർന്ന റോഡുകളുടെ വശങ്ങൾ ഇടിഞ്ഞിരിക്കുന്നതും പല മേഖലയിലും സിംഗിൾ ലൈൻ ട്രാഫിക് ഏർപ്പെടുത്തിയതും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി.വീതി കുറഞ്ഞ വഴികളും,വഴിക്ക് ഇരുവശവും വളർന്നു നിൽക്കുന്ന കുറ്റിക്കാടുകളും അപകട സാധ്യത കൂട്ടുകയാണ്.

മൂന്നാർ സന്ദർശിക്കാനെത്തിയവരിൽ ചിലർക്ക് ഗതാഗതക്കുരുക്ക് കാരണം യാത്ര പൂർത്തിയാക്കാനാകാതെ മടങ്ങേണ്ടിവന്നതായും വിവരമുണ്ട്.

വിനോദസഞ്ചാരികളുടെ വരവ് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് ഗുണകരമാണെങ്കിലും, വർധിച്ചുവരുന്ന വാഹനത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അവധി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ശക്തമാക്കുകയും അപകടസാധ്യതയുള്ള വളവുകളിലെ കാഴ്ച മറയ്ക്കുന്ന ചെടികൾ നീക്കം ചെയ്യുകയും തകർന്ന റോഡുകൾ അടിയന്തരമായി നന്നാക്കുകയും വേണം.

Slide 1
Slide 2
Slide 3
Slide 4

മലയോര റോഡുകളിലൂടെ വാഹനമോടിക്കുന്നവർക്ക് ആവശ്യമായ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകുന്നതിനൊപ്പം പ്രധാന പാതകളിൽ പൊലീസ് നിരീക്ഷണവും ഉറപ്പാക്കണം. പരിചയക്കുറവുള്ള ഡ്രൈവർമാർ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് ഒഴിവാക്കാനുള്ള ബോധവൽക്കരണവും ആവശ്യമാണ്.

Slide 1
Slide 2
Slide 3
Slide 4

ഓരോ അവധി ദിനത്തിലും ആവർത്തിക്കുന്ന ഗതാഗതക്കുരുക്കിനും അപകടഭീഷണിക്കും പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം ഇടപെടേണ്ടതല്ലേ? വിനോദസഞ്ചാരികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഇനിയും കാത്തിരിക്കണമോ?