ലഹരിക്കെതിരെ ‘കളിക്കളം’; കായിക സൗകര്യങ്ങളൊരുക്കി ജെസിഐ ഇരട്ടയാർ

ലഹരിക്കെതിരെ ‘കളിക്കളം’; കായിക സൗകര്യങ്ങളൊരുക്കി ജെസിഐ ഇരട്ടയാർ

ഇരട്ടയാർ: രാസലഹരിയുടെ വർധിച്ചുവരുന്ന ഉപയോഗത്തിനെതിരെ യുവാക്കളെയും വിദ്യാർഥികളെയും കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ‘കളിക്കളം’ പദ്ധതിയുമായി ജെസിഐ ഇരട്ടയാർ.

പദ്ധതിയുടെ ഭാഗമായി ഓരോ പ്രദേശത്തെയും യുവാക്കളെയും വിദ്യാർഥികളെയും സംഘടിപ്പിച്ച് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി നവീകരിക്കുകയും ആവശ്യമായ കായിക ഉപകരണങ്ങൾ കൈമാറുകയും ചെയ്യും. ഇതിലൂടെ പ്രദേശങ്ങളിൽ സ്ഥിരമായി കായികവിനോദങ്ങൾ തുടരുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

പദ്ധതിയുടെ ഭാഗമായി വോളിബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും ഇതിനോടകം നാടിന് സമർപ്പിച്ചു. കായിക ഉപകരണങ്ങൾ ചാപ്റ്റർ പ്രസിഡന്റ് ജോയൽ ജോസ് കൈമാറി. പദ്ധതിയുടെ ഉദ്ഘാടനം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ സിജോ ഇലന്തൂർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് തോമസ് ആശംസകൾ അറിയിച്ചു.

ചാപ്റ്റർ സെക്രട്ടറി ആനന്ദ് തോമസ്, ട്രഷറർ സെസിൽ ജോസ്, ജെറാർഡ് വളവനാട്ട്, ജെറിൻ വളവനാട്ട്, ആദർശ് മാത്യു, ജിഷ് ജോൺ, ജോബിൻ കളത്തിക്കാട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4