വണ്ടൻമേട് ഗ്രാമപഞ്ചായത്ത് കേരളോത്സവം: അത്‌ലറ്റിക്‌സ്, ചെസ് മത്സരങ്ങൾ നടന്നു

വണ്ടൻമേട് ഗ്രാമപഞ്ചായത്ത് കേരളോത്സവം: അത്‌ലറ്റിക്‌സ്, ചെസ് മത്സരങ്ങൾ നടന്നു

വണ്ടൻമേട്: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ മൂന്നാം ദിനത്തിൽ അത്‌ലറ്റിക്‌സ്, ചെസ് മത്സരങ്ങൾ നടന്നു. പുറ്റടി എൻ.എസ്.പി.എച്ച്.എസ്. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന അത്‌ലറ്റിക് മത്സരങ്ങൾക്കൊപ്പം ചെസ് മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ്, വൈസ് പ്രസിഡന്റ് ബിജു തോമസ്, അംഗങ്ങളായ ടോണി മാക്കോറ, ജി.പി. രാജൻ, സുരേഷ് മാനങ്കേരി, ജ്യോതിമോൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെറിൻ, കുടുംബശ്രീ ചെയർപേഴ്സൺ അമ്പിളി രാജൻ, സോനു, രാംകുമാർ, ഐ.സി. ബിജോ, റോബിൻ കടന്തോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4