നെടുങ്കണ്ടത്ത് ഉണക്കക്കഞ്ചാവുമായി ഒരാൾ പിടിയിൽ

നെടുങ്കണ്ടത്ത് ഉണക്കക്കഞ്ചാവുമായി ഒരാൾ പിടിയിൽ

നെടുങ്കണ്ടം: വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചെന്ന കേസിൽ നെടുങ്കണ്ടം സ്വദേശി അറസ്റ്റിൽ. പാറത്തോട് വില്ലേജിൽ നെടുങ്കണ്ടം ഭാഗത്ത് തെങ്ങുംപള്ളിൽ വീട്ടിൽ രതീഷ് (42) ആണ് പിടിയിലായത്.

ഒക്ടോബർ 20ന് നെടുങ്കണ്ടം ഭാഗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽനിന്ന് 28.34 ഗ്രാം ഉണക്കക്കഞ്ചാവ് കണ്ടെത്തിയത്. നെടുങ്കണ്ടം പോലീസ് സബ് ഇൻസ്പെക്ടർ ലിജോ പി. മണിയുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ബിബിൻ ബാബു, ജിനു വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4