കുട്ടിക്കാനത്ത് യാക്കോബായ സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ DALIA ക്യാമ്പ് സംഘടിപ്പിച്ചു
കുട്ടിക്കാനം: മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ Diocesan Academy for Leadership, Intelligence and Abilities ,DALIA എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചു.
കോട്ടയം യാക്കോബായ സഭാധ്യക്ഷൻ അഭി.ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ക്യാമ്പിൻ്റെ ഉദ്ഘാടന കർമം നിർവഹിച്ചു. പീരുമേട് എംഎൽഎ അഡ്വ. സിറിയക് തോമസ് മുഖ്യാഥിതിയായിരുന്നു.


