പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി

പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി

പീരുമേട്: ഇടുക്കി പീരുമേട്ടിൽ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻ മേരി തോട്ടം ലയത്തിൽ താമസിക്കുന്ന പ്രിൻസാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഭാര്യാപിതാവിനും വെട്ടേറ്റു.

ഗ്ലെൻമേരി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വസന്ത(നേശം-62), മകൾ പ്രിയങ്ക(30) എന്നിവരാണ് കൊല്ലപ്പെട്ടത്. വസന്തയുടെ ഭർത്താവ് ഇസ്രയേലിന് പരിക്കേറ്റു. സംഭവത്തിൽ പ്രിയങ്കയുടെ ഭർത്താവ് പ്രിൻസിനെ പൊലീസ് പിടികൂടി. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

Slide 1
Slide 2
Slide 3
Slide 4

ഇന്ന് വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഭാര്യാപിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.