കട്ടപ്പനയിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; പ്രതിയെ ഓടിച്ചിട്ടു പിടികൂടി യുവതി
കട്ടപ്പന: മാതാപിതാക്കൾക്കൊപ്പം നഗരത്തിലെത്തിയ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി. കൊച്ചി സ്വദേശി ജാക്സൺ (25) ആണ് പിടിയിലായത്.
കട്ടപ്പന മാർക്കറ്റ് ജങ്ഷനിൽ ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യുവതി പ്രതികരിച്ചു. മാതാപിതാക്കൾ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, യുവതി പിന്തുടർന്ന് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുവെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
രക്ഷപ്പെടാനായി അതിഥിത്തൊഴിലാളിയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കൊച്ചി സ്വദേശിയാണെന്ന് വ്യക്തമായി.കട്ടപ്പന പോലീസ് തുടർ നടപടികൾ സ്വീകരിച്ചു


