ഇടുക്കിയിൽ പൊലീസ് സ്മൃതിദിനം ആചരിച്ചു

ഇടുക്കിയിൽ പൊലീസ് സ്മൃതിദിനം ആചരിച്ചു

ഇടുക്കി: രാജ്യസുരക്ഷയ്ക്കും ആഭ്യന്തര ക്രമസമാധാന പാലനത്തിനുമായി ജീവത്യാഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണയിൽ ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്ത് സ്മൃതിദിനം ആചരിച്ചു.

1959 ഒക്ടോബർ 21ന് ലഡാക്കിൽ പട്രോളിങ് ഡ്യൂട്ടിക്കിടെ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സ്മരണാർഥമാണ് എല്ലാ വർഷവും പൊലീസ് സ്മൃതിദിനം ആചരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് സാം ജോസ് പുഷ്പചക്രം അർപ്പിച്ചു. ഇടുക്കി ഡിവൈ.എസ്.പി കെ.ആർ. മോഹൻദാസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. കൃഷ്ണൻകുട്ടി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി രാജൻ കെ. അരമന എന്നിവർ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലെയും സായുധസേനാ ക്യാമ്പിലെയും ഇൻസ്പെക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

തുടർന്ന് സാം ജോസ് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്മൃതിദിന സ്റ്റാമ്പ് അണിയിച്ചു. ദേശീയ സ്മൃതിദിനത്തിന്റെ ഭാഗമായി നടത്തിയ കൂട്ടയോട്ടം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. കൃഷ്ണൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4