ജില്ലാ അണ്ടർ 15 സെലക്ഷൻ ചെസ് ടൂർണമെന്റ് കട്ടപ്പനയിൽ നടന്നു

ജില്ലാ അണ്ടർ 15 സെലക്ഷൻ ചെസ് ടൂർണമെന്റ് കട്ടപ്പനയിൽ നടന്നു

സ്റ്റേറ്റ് സ്‌പോർട്സ് കൗണ്‍സില്‍ സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ അണ്ടർ 15 സെലക്ഷൻ ചെസ് ടൂർണമെന്റ് കട്ടപ്പനയിൽ നടത്തി.

Slide 1
Slide 2
Slide 3
Slide 4

ഓപ്പൺ വിഭാഗത്തിൽ പാറത്തോട് സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്‌കൂളിലെ അഭിഷേക് മനോജ് ഒന്നാം സ്ഥാനവും, എൻആർസിറ്റി എസ്‌എൻവി ഹയർസെക്കണ്ടറി സ്‌കൂളിലെ ദേവദത്തൻ സുഭാഷ് രണ്ടാം സ്ഥാനവും, കട്ടപ്പന ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിലെ ജോഹാൻ സി. ജിൻസൺ മൂന്നാം സ്ഥാനവും, അണക്കര മോൺഫോർട്ട് സ്‌കൂളിലെ ജോഹാൻ ജെയ്സൺ നാലാം സ്ഥാനവും നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ തൊടുപുഴ കുമാരമംഗലം എം.കെ.എൻ.എം ഹയർസെക്കണ്ടറി സ്‌കൂളിലെ ശ്രീവർഷിണി ടി. അനുശ്രീ ഒന്നാം സ്ഥാനവും, രാജമുടി ഡിപോൾ പബ്ലിക് സ്‌കൂളിലെ സിയാ സിജു രണ്ടാം സ്ഥാനവും, കല്ലാർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ജയശ്രീ ജയൻ മൂന്നാം സ്ഥാനവും, രാമക്കൽമേട് സേക്രെഡ് ഹാർട്ട് ഹൈസ്‌കൂളിലെ ഐറിൻ സോജി നാലാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾ സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.

ചെസ് ടെക്നിക്കൽ കമ്മിറ്റി ജില്ലാ ചെയർമാൻ രാജൻ കെ. എൻ, വൈസ് ചെയർമാൻ ജോബി ജോസ്, തോമസ് കരോട്ട്, റോബി കെ. രാജു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.