കരിമണ്ണൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ക്യാമ്പ് ഉദ്ഘാടനവും മുഖ്യമന്ത്രി അവാർഡ് ജേതാക്കൾക്ക് അനുമോദനവും നടന്നു
കരിമണ്ണൂർ: സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി കേഡറ്റുകളുടെ ഓണം ക്യാമ്പ് യുവ 2K25 ഉദ്ഘാടനം ഇടുക്കി അഡീഷണൽ എസ്.പി. ഇമ്മാനുവൽ പോൾ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യമന്ത്രിയുടെ 2025 ലെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ മുൻ DI യും തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ എസ്ഐയുമായ പി. എ. മുഹമ്മദ് അനസ്, സ്കൂൾ PTA അംഗവും എസ് .സി.പി.ഒ. യുമായ ദീപു ബാലൻ എന്നിവരെ അനുമോദിച്ചു .
കരിമണ്ണൂർ പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ. വി സി വിഷ്ണുകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബിസോയി ജോർജ്, എച്ച് എം സജി മാത്യു, പിടിഎ പ്രസിഡൻറ് ജോസൻ ജോൺ ,സീനിയർ അധ്യാപിക ബിന്ദു ജോർജ് അധ്യാപക സിപിഒ മാരായ ബിന്ദു കെ. എ, എലിസബത്ത് മാത്യു എന്നിവർ സംസാരിച്ചു. അധ്യാപക പ്രതിനിധികളായ സെൽജോ ജോസഫ്, ഷാരോൺ വർഗീസ് , ഇതര ക്ലബ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.






