ബെവ്കോ : നാളെ മുതല്‍ പുതിയ മാറ്റങ്ങള്‍
സംസ്ഥാനത്തെ മദ്യശാലകളില്‍ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതല്‍ ആരംഭിക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി.
ആദ്യഘട്ടത്തില്‍ രണ്ട് ജില്ലകളിലാണ് ഇത് നടപ്പിലാക്കുക. .തിരുവനന്തപുരത്തും കണ്ണൂരിലും 20 ഷോപ്പുകളില്‍ ഇത് തുടക്കം കുറിക്കും
ഒഴിഞ്ഞ മദ്യക്കുപ്പികള്‍ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകല്‍ ഉണ്ടാകും. നിലവില്‍ മദ്യം വാങ്ങുന്ന ഷോപ്പില്‍ മാത്രമേ ആ കുപ്പി തിരികെ നല്‍കാൻ കഴിയുള്ളൂ. ക്ലീൻ കേരള കമ്ബനിയുമായി ചേർന്നാണ് കുപ്പികള്‍ സ്വീകരിക്കുന്നത്. മാത്രമല്ല ബിവറേജില്‍ നിന്ന് ന്യൂസ് പേപ്പർ ഒഴിവാക്കാനും തീരുമാനമായി
ഒക്ടോബർ 1 മുതല്‍ 15, 20 രൂപയുടെ ബാഗുകള്‍ നല്‍കും. പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്ന രീതി ഇനി മുതല്‍ ഉണ്ടായിരിക്കുന്നതല്ല. അതേ സമയം ജനങ്ങള്‍ക്ക് സ്വന്തമായി കാരി ബാഗുകള്‍ കൊണ്ടുവരാമെന്നും ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.






