മീഡിയ അക്കാദമി ക്ലാസ്സുകള്‍ 18 മുതൽ
കൊച്ചി കാക്കനാട് ക്യാമ്ബസില്‍ 2025-26 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്സുകളുടെ ക്ലാസ്സുകള്‍ ഈ മാസം 18- ന് ആരംഭിക്കും.

രാവിലെ 11ന് എം.പിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ജോണ്‍ ബ്രിട്ടാസ് അധ്യയന ആരംഭവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്യും.
24 ന്യൂസ് ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ, അക്കാദമി മുൻ ചെയർമാനും മലയാള മനോരമ മുൻ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബ്, അക്കാദമി ചെയർമാൻ ആർ.എസ്.ബാബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 19 ശനിയാഴ്ചയും പി.ജി.ഡിപ്ലോമ വിദ്യാർത്ഥികള്‍ക്ക് ക്ലാസ്സ് ഉണ്ടായിരിക്കും.