ഇടുക്കിയില്‍ നീരൊഴുക്ക് ശക്തം; വൈദ്യുതി ഉത്പാദനം പരമാവധിയിലേക്ക് ഉയര്‍ത്തി

2363.38 അടിയാണ് ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ്

ഇടുക്കിയില്‍ നീരൊഴുക്ക് ശക്തം; വൈദ്യുതി ഉത്പാദനം പരമാവധിയിലേക്ക് ഉയര്‍ത്തി

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടില്‍ 2354.03 അടി വെള്ളമാണുണ്ടായിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച്‌ 9.35 അടിവെള്ളം നിലവില്‍ കൂടുതലുണ്ട്.സംഭരണശേഷിയുടെ 58 ശതമാനമാണിത്.

കാലവർഷത്തിനു പിന്നാലെ തുലാവർഷംകൂടി എത്തുന്നതോടെ അണക്കെട്ട് നിറയാനുള്ള സാധ്യത ഇത്തവണ കൂടുതലാണ്. ഈ സാഹചര്യം മുൻനിർത്തി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം പരമാവധി വർധിപ്പിച്ചിരിക്കുകയാണ്. 18 ദശലക്ഷം യൂണിറ്റാണ് ഇവിടുത്തെ പരമാവധി ഉത്പാദനശേഷി.

Slide 1
Slide 2
Slide 3
Slide 4

ഇന്നലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ച 16.98 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. സംസ്ഥാനത്ത് 76.382 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ ആഭ്യന്തര ഉപഭോഗം. ഇതില്‍ 46.860 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 29.522 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചു.