തൊടുപുഴ നഗരസഭ 30-ാം വാർഡിൽ വഴിയോര ഉദ്യാനം പദ്ധതിക്ക് തുടക്കമായി

തൊടുപുഴ നഗരസഭ 30-ാം വാർഡിൽ വഴിയോര ഉദ്യാനം പദ്ധതിക്ക് തുടക്കമായി

തൊടുപുഴ  നഗരസഭ 30-ാം വാർഡിലെ വഴിയോര ഉദ്യാനം പദ്ധതിക്ക് തുടക്കമായി. നടുക്കണ്ടത്ത് അതിവേഗം നിർമാണം പുരോഗമിക്കുന്ന ജിനദേവൻ പാർക്ക് പൂർത്തിയാകുന്നതിനോടൊപ്പം സമീപ റോഡുകളും സൗന്ദര്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

നഗരസഭാ കൗൺസിലർ ആർ. ഹരിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആർ. ഹരി നിർവഹിച്ചു. കോലാനി മുതൽ നടുക്കണ്ടം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും അലങ്കാര ചെടികൾ നട്ടുപിടിപ്പിച്ച് പ്രദേശത്തെ മനോഹരമാക്കുകയും മാലിന്യമുക്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

പദ്ധതിയുടെ തുടർ സംരക്ഷണവും പരിചരണവും ഓരോ വീട്ടുകാരും സ്ഥാപനങ്ങളും ഏറ്റെടുത്തതായി പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോസ് ജോസഫ് അറിയിച്ചു. റോഡരികിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസം സൃഷ്ടിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രദേശത്തിന്റെ സൗന്ദര്യവൽക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വഴിയൊരുക്കുന്ന പദ്ധതിയായി വഴിയോര ഉദ്യാനം മാറുമെന്ന് സംഘാടകർ അറിയിച്ചു.