വൈദ്യുതി സുരക്ഷ: സ്കൂളുകളില്‍ ഒരുമണിക്കൂര്‍ ക്ലാസ് നിര്‍ബന്ധം
എനർജി മനേജ്മെന്റ് സെന്ററും ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറേറ്റും ചേർന്ന് തയ്യാറാക്കിയ പരിപാടി പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെ ഉടൻ നടപ്പാക്കും
തേവലക്കരയില്‍ സ്കൂള്‍വളപ്പില്‍ മിഥുൻ എന്ന വിദ്യാർഥി ഷോക്കേറ്റ് മരിച്ചിരുന്നു. ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാനാണ് ബോധവത്കരണം നടത്തുന്നത്. ആദ്യം സംസ്ഥാനതലത്തില്‍ 100 സ്കൂള്‍ അധ്യാപകരെ നേരിട്ടും മറ്റുള്ളവരെ ഓണ്‍ലൈനായും പരിശീലിപ്പിക്കും. ഈ ശില്പശാല ലൈവ് സ്ട്രീമിങ്ങിലൂടെ എല്ലാ സ്കൂളുകളിലും കാണാൻ അവസരമൊരുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർ നിർബന്ധമായും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.
ഈ അധ്യാപകർക്ക് സ്കൂളുകളിലെ പരിശീലനത്തിനുള്ള ഉള്ളടക്കം നല്‍കും. അവർ അധ്യാപകരെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ച് ഒരു മണിക്കൂർ ക്ലാസെടുക്കണം.






