ആരോഗ്യകരമായ ജീവിതത്തിന് കരുതലിന്റെ സന്ദേശവുമായി ഒഎൻജിസി റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വാർഷികാഘോഷം

ആരോഗ്യകരമായ ജീവിതത്തിന് കരുതലിന്റെ സന്ദേശവുമായി ഒഎൻജിസി റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വാർഷികാഘോഷം

തിരുവല്ല: ഒഎൻജിസി റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വാർഷികാഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘കമ്യൂണിറ്റി കണക്ട്’ എന്ന പേരിലാണ് പരിപാടി നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4

ആഗസ്റ്റ് 22ന് തിരുവല്ല അശോക് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന പരിപാടി പി.സി. ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്നു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിര ചാക്കോ ‘കമ്യൂണിറ്റി കണക്ട്’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ‘ക്രിസ്തുവിന്റെ സ്നേഹത്തിൽ പ്രതീക്ഷയും സൗഖ്യവും നൽകുക’ എന്ന ബിസിഎംസിയുടെ ദർശനത്തിന്റെ ഭാഗമായി, സ്ഥാപകൻ അഭിവന്ദ്യ അത്ത്യാനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെയും ആശുപത്രി ഡയറക്ടർ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്രയുടെയും സാമൂഹിക പ്രതിബദ്ധതയുള്ള സേവന കാഴ്ചപ്പാടുകൾ മുൻനിർത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് പ്രൊഫ. ഡോ. സംഗീത ജിതിൻ ജീവിതശൈലീ രോഗങ്ങളും അവയുടെ പ്രതിരോധ-നിയന്ത്രണ മാർഗങ്ങളും സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. ശരിയായ ഭക്ഷണക്രമം, മരുന്നുകളുടെ കൃത്യമായ ഉപയോഗം, ചിട്ടയായ വ്യായാമം എന്നിവ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിൽ നിർണായകമാണെന്ന് ഡോക്ടർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ക്ലാസിൽ വിശദീകരണം നൽകി. പങ്കെടുത്തവർ ആരോഗ്യ സംബന്ധമായ അനുഭവങ്ങളും പങ്കുവച്ചു.

Slide 1
Slide 2
Slide 3
Slide 4

നൂറോളം പേർ പങ്കെടുത്ത പരിപാടിക്ക് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് സീനിയർ മെഡിക്കൽ സോഷ്യൽ വർക്കർ ബിച്ചു പി. ബാബു, അസോസിയേഷൻ ഭാരവാഹികളായ സന്തോഷ് കുമാർ, ടി.സി. ചാക്കോ എന്നിവർ നേതൃത്വം നൽകി.