മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സിപിഎം നേതാവും മുൻ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗവുമായ ബേബി ജോൺ (74) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1952ൽ മണലൂർ മണ്ഡലത്തിലെ തൈക്കാട് ജനിച്ച ബേബി ജോൺ 1969ൽ ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തനം ആരംഭിച്ചു. 1971ൽ സിപിഎം അംഗമായി. തൈക്കാട് പിവിഎം എൽപി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1991ൽ സ്വയം വിരമിച്ച് പൂർണസമയ രാഷ്ട്രീയ പ്രവർത്തകനായി.

Slide 1
Slide 2
Slide 3
Slide 4

2006 ജൂലൈ മുതൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മണലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായി രണ്ടര മാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ബീഡി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ എന്നിവരുടെ അവകാശങ്ങൾക്കായി ട്രേഡ് യൂണിയൻ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു ബേബി ജോൺ.

Slide 1
Slide 2
Slide 3
Slide 4