ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണം വ്യാജം; നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം

ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണം വ്യാജം; നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം

ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2026 സെപ്റ്റംബർ 25നകം മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് യാതൊരു അവസാന തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇത്തരം പ്രചാരണങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

അതേസമയം, മോട്ടോർ വാഹന വകുപ്പിന്റെ വിവിധ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസൻസുമായി സ്വന്തം മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്നത് ആവശ്യമാണ്. ഇതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മൊബൈൽ നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം.

വെബ്‌സൈറ്റിന്റെ ഹോം പേജിലെ ‘Update Mobile Number’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ നടപടികൾ പൂർത്തിയാക്കാം. ഓൺലൈനായി നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം മോട്ടോർ വാഹന വകുപ്പ് ഓഫീസുമായി ബന്ധപ്പെടേണ്ടതുണ്ട്.

മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തതിന്റെ പേരിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4