രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യന്റെ സഹോദരി മറിയാമ്മ കോശി അന്തരിച്ചു
തുരുത്തിക്കാട് തച്ചക്കാലിൽ പരേതനായ റവ. ടി.പി. കോശിയുടെ ഭാര്യയും മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യന്റെ ഏക സഹോദരിയുമായ മറിയാമ്മ കോശി (82) നിര്യാതയായി.
മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായിരുന്ന റവ. ടി.പി. കോശിയുടെ ഭാര്യയായ മറിയാമ്മ കോശി ആത്മീയ, സാമൂഹിക സേവന മേഖലകളിൽ സജീവമായിരുന്നു.സംസ്കാരം പിന്നീട്.


