ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പരിശീലനകേന്ദ്രങ്ങൾ ആധുനികമാക്കും: മന്ത്രി എൻ. ഷംസുദീൻ

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പരിശീലനകേന്ദ്രങ്ങൾ ആധുനികമാക്കും: മന്ത്രി എൻ. ഷംസുദീൻ

ചങ്ങനാശേരി: ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ആരംഭിച്ച സൗജന്യ മത്സരപരീക്ഷാ പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്ത് നിലവിൽ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ 24 സൗജന്യ മത്സരപരീക്ഷാ പരിശീലനകേന്ദ്രങ്ങളുണ്ട്. 100 ദിന കർമപരിപാടിയുടെ ഭാഗമായി അഞ്ച് പുതിയ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. ഇതിന് പുറമെ 17 ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പരിശീലനകേന്ദ്രങ്ങളിൽ നിന്ന് പരിശീലനം നേടിയ നാലായിരത്തിലേറെ പേർ പി.എസ്.സി. പരീക്ഷയിലൂടെ വിവിധ സർക്കാർ സർവീസുകളിൽ ജോലി നേടിയതായും മന്ത്രി വ്യക്തമാക്കി.

പുതൂർപ്പള്ളി മദ്രസ്സത്തുൽ ഇസ്ലാമിയ ഹാളിൽ നടന്ന ചടങ്ങിൽ വിനു ജോബ് കുഴിമണ്ണിൽ എംഎൽഎ അധ്യക്ഷനായി. ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. ടി.പി. അബ്ദുൽ ഹമീദ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ തുടങ്ങിയവർ പങ്കെടുത്തു. രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അസീസ് ബഡായിൽ, കെ.എ. ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, കെ.എസ്. സോമനാഥ്, ബെന്നി സി. ചീരഞ്ചിറ, തോമസുകുട്ടി മനകുന്നേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4