കരിയർ ഗൈഡുമാർക്ക് ഏകദിന ശില്പശാല
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡുമാർക്കായി ഏകദിന ശില്പശാല ‘ഡിസൈൻ ദ ഡെസ്റ്റിനേഷൻ’ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശില്പശാല വിദ്യാഭ്യാസ ജില്ല സി.ജി. & എ.സി. കൺവീനർ ജെറ്റി ജോസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ് ഉദ്ഘാടനം ചെയ്തു.
ദീർഘകാലം കാഞ്ഞിരപ്പള്ളി സി.ജി. & എ.സി. മുൻ വിദ്യാഭ്യാസ ജില്ലാ കൺവീനറായി സേവനമനുഷ്ഠിച്ച സോണി ജോസഫിനെ ചടങ്ങിൽ ആദരിച്ചു. കരിയർ ഗൈഡുമാരായ ബിനോജ് പി. ചാക്കോ, മനോജ് ടി. ബെഞ്ചമിൻ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി 25 കരിയർ ഗൈഡുമാർ ശില്പശാലയിൽ പങ്കെടുത്തു.


