സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) പാലാ രൂപതയുടെ നേതൃത്വത്തിൽ മുൻകാല ഭാരവാഹികളുടെ സംഗമം ‘ബാക്ക് ടു ദി റൂട്ട്സ്’ എന്ന പേരിൽ പാലാ ബിഷപ്പ്സ് ഹൗസിൽ സംഘടിപ്പിച്ചു

സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) പാലാ രൂപതയുടെ നേതൃത്വത്തിൽ മുൻകാല ഭാരവാഹികളുടെ സംഗമം ‘ബാക്ക് ടു ദി റൂട്ട്സ്’ എന്ന പേരിൽ പാലാ ബിഷപ്പ്സ് ഹൗസിൽ സംഘടിപ്പിച്ചു

പാലാ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) പാലാ രൂപതയുടെ നേതൃത്വത്തിൽ മുൻകാല ഭാരവാഹികളുടെ സംഗമം ‘ബാക്ക് ടു ദി റൂട്ട്സ്’ എന്ന പേരിൽ പാലാ ബിഷപ്പ്സ് ഹൗസിൽ സംഘടിപ്പിച്ചു. സംഘടനയുടെ വളർച്ചയ്ക്ക് വിവിധ കാലഘട്ടങ്ങളിൽ നേതൃത്വം നൽകിയ മുൻകാല ഭാരവാഹികളെ ആദരിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായിരുന്നു സംഗമം.

രൂപത പ്രസിഡന്റ് മിജോ ജോയിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ രൂപതാധ്യക്ഷനും രൂപത യുവജന പ്രസ്ഥാനത്തിന്റെ പ്രഥമ ഡയറക്ടറുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ ആദ്യകാല ചരിത്രവും യുവജന പ്രസ്ഥാനത്തിന്റെ വളർച്ചയും അദ്ദേഹം അനുസ്മരിച്ചു.

Slide 1
Slide 2
Slide 3
Slide 4

രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തി. മുൻ രൂപത ഡയറക്ടർമാരായ ഫാ. ജോസ് നെല്ലിക്കതെരുവിൽ, ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പിൽ, രൂപത സിസ്റ്റർ ആനിമേറ്റർ സി. നിർമൽ തെരേസ് SMC, പ്രഥമ രൂപത പ്രസിഡന്റ് ജോസഫ് മൈലാഡി, മുൻ രൂപത പ്രസിഡന്റ് സാജു അലക്സ്, മുൻ വൈസ് പ്രസിഡന്റ് ആശ എന്നിവർ ആശംസകൾ നേർന്നു.

രൂപത ജനറൽ സെക്രട്ടറി സോന എ. മാത്യു, KCYM സിൻഡിക്കേറ്റ് അംഗം റോബിൻ ടി. ജോസ് താന്നിമല എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. രൂപത ജോയിന്റ് ഡയറക്ടർ സി. നവീന CMC, സിസ്റ്റർ ആനിമേറ്റർമാരായ സി. ആൻസ് SH, സി. ബ്ലസി എന്നിവർക്കൊപ്പം വിവിധ കാലഘട്ടങ്ങളിലെ മുൻകാല ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4