കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടി – 71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം — കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടി — മന്ത്രി വീണാ ജോർജും നടൻ കാളിദാസ് ജയറാമും ചേർന്ന് ആലപ്പുഴയിൽ പ്രകാശനം ചെയ്തു. വട്ടയാൽ സ്വദേശി, ബി.എഡ് ബിരുദധാരിയും ഗ്രാഫിക് ഡിസൈനറുമായ എസ്. അനുപമയാണ് 166 എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത ഭാഗ്യചിഹ്നം രൂപകൽപന ചെയ്തത്.
അനുപമ ഫാസ്റ്റസ്റ്റ് 3ഡി പെയിന്റിങ്ങിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവും, ഇന്ത്യ-ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ കലാകാരിയുമാണ്. എൻടിബിആർ കമ്മിറ്റി നൽകുന്ന ₹10,001യും പ്രശസ്തിപത്രവും അവർക്കു ലഭിക്കും. ചടങ്ങിൽ അനുപമയെ പൊന്നാട അണിയിച്ച് ആദരിച്ചു
.






