ഓണാവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും
പത്തു ദിവസത്തെ ഓണാവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും.
നേരത്തെ ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കമെന്ന പ്രചാരണം വ്യാജമാണെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.ഒപ്പം സ്കൂൾ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും എന്നാണ് മന്ത്രി അറിയിച്ചിരുന്നത്.
5 മുതൽ 9 വരെ ക്ലാസുകളിൽ ഓരോ വിഷയത്തിനും 30% മാർക്ക് ലഭിക്കാത്തവർക്ക് അടുത്ത മാസം രണ്ടാഴ്ച സ്പെഷൽ ക്ലാസ് നടത്തും.






