സ്‌കൂളുകളിൽ സെപ്റ്റംബർ 20നകം ക്ലാസ് പി.ടി.എ കൾ : വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളിൽ സെപ്റ്റംബർ 20നകം ക്ലാസ് പി.ടി.എ കൾ : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒന്നാം പാദവാർഷിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ സെപ്റ്റംബർ 9നകം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു.

തുടർന്ന് സെപ്റ്റംബർ 10 മുതൽ 20 വരെ സ്കൂളുകളിൽ ക്ലാസ് പി.ടി.എകൾ വിളിച്ചു ചേർക്കണമെന്നും മന്ത്രി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

എഴുത്തുപരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അധ്യാപകർ അധിക പഠനപിന്തുണ നൽകണമെന്ന് മന്ത്രി നിർദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇതിന് സബ്ജക്ട് കൗൺസിൽ/സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പുകൾ പ്രത്യേക പഠനപിന്തുണാ പദ്ധതികൾ ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും, അവലോകന റിപ്പോർട്ട് ഡി.ഡി.ഇ. മാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.