പലിശനിരക്കില്‍ വീണ്ടും ഇളവ് പ്രതീക്ഷ; ആഗസ്റ്റ് ധനനയ അവലോകന യോഗം നിർണായകം
ഫിനാൻസ്

ന്യൂഡെൽഹി: ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങളും ജൂൺ മാസത്തിലെ നാണയപ്പെരുപ്പം 2.1 ശതമാനമായി കുറവായതും മൂലധന ചെലവ് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തുന്നു. കാർഷിക ഉത്പാദനത്തിൽ ലഭിച്ച ഉണർച്ചയും നഗര പ്രദേശങ്ങളിലെ ഉപഭോഗം കുറഞ്ഞതും ആശങ്ക ഉയർത്തിയ സാഹചര്യത്തിൽ, അടുത്ത മാസം ആദ്യവാരത്തിൽ ചേരുന്ന റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗത്തിൽ മുഖ്യ പലിശനിരക്കായ റിപ്പോ നിരക്ക് വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഫെബ്രുവരി മാസത്തിന് ശേഷം നടന്ന മൂന്ന് ധനനയ അവലോകന യോഗങ്ങളിലും ആകെ 1 ശതമാനം റിപ്പോ നിരക്ക് കുറയ്ക്കുക വഴി റിസർവ് ബാങ്ക് നേരത്തെ തന്നെ ദിശാസൂചന നൽകിയിരുന്നു. അതേ വഴിയിലൂടെ മുന്നേറുമെന്നാണുള്ള സാദ്ധ്യത.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ ലക്ഷ്യനിരക്കിൽ എത്തുകയും അതിവേഗ ഉത്പാദന വ്യവസ്ഥകൾ മെച്ചപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം വരാനിരിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു