"ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ" ചിത്രപ്രദർശനം ; കോട്ടയം ഡിസി കിഴക്കേമുറിയിടം ആർട്ട് ഗാലറിയിൽ

"ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ" ചിത്രപ്രദർശനം  ; കോട്ടയം ഡിസി കിഴക്കേമുറിയിടം ആർട്ട് ഗാലറിയിൽ
ചിത്രകാരി സോണിയ ജോസഫ് അവതരിപ്പിക്കുന്ന "ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 18നു ആരംഭിച്ച ചിത്രപ്രദർശനം 25നു അവസാനിക്കും. നാല്പത്തിലേറെ ചിത്രങ്ങളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്.