കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രഥമാധ്യാപികക്ക് സസ്പെൻഷൻ

എച്ച്‌ എസ് ഫോർ ബോയ്സ് തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് ഇന്നലെ സ്കൂളില്‍ വച്ച്‌ ഷോക്കേറ്റ് മരിച്ചത്.

കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രഥമാധ്യാപികക്ക് സസ്പെൻഷൻ

സ്‌കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് പ്രഥമാധ്യാപികയായ എസ്. സുജയുടെ ഭാഗത്തു നിന്നും വീഴ്‌ച സംഭവിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാല്‍, അച്ചടക്ക നടപടി സ്വീകരിച്ച്‌ റിപ്പോർട്ട് ചെയ്യാൻ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്‌ടർ മാനേജർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നു. സീനിയർ അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഉള്‍പ്പെടെ സ്ഥലം സന്ദർശിച്ച്‌ അപകടത്തിന് വഴിതെളിച്ച സാഹചര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളിലെ പ്രഥമാധ്യാപിക എസ് സുജയെ സസ്പെൻഡ് ചെയ്തത്.