വിദ്യാര്‍ഥിസംഘടനകളുമായുള്ള ചര്‍ച്ച പരാജയം, സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം
"ബസുടമകളുടെ അനിശ്ചിതകാല സമരത്തിന്‍റെ തീയതി അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും എന്നാണ് സൂചന. യാത്രാനിരക്ക് വര്‍ദ്ധന സംബന്ധിച്ചുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നേരത്തെ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സമരത്തിന്റെ നീക്കം ശക്തമായത്.
ജൂലൈ 22 ്ന് സമരം ആരംഭിക്കുമെന്ന് ബസുടമകൾ ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ആ തീരുമാനം മാറ്റിവെക്കേണ്ടി വന്നു. അതിനുമുമ്പ് മന്ത്രിതല യോഗങ്ങളും ഗതാഗത സെക്രട്ടറിയുമായി കൂടിയ ചര്‍ച്ചകളും നടന്നിരുന്നു.
ചൊവ്വാഴ്ച വിദ്യാർത്ഥി സംഘടനാപ്രതിനിധികളും ബസുടമകളും ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ച ഫലപ്രദമാകാതിരുന്ന സാഹചര്യത്തിലാണ് സമരത്തിന് അന്തിമ രൂപം നൽകിയതെന്ന് ബസുടമകള്‍ വ്യക്തമാക്കുന്നു.






