മാറ്റിവച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു

മാറ്റിവച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം ∙ മാറ്റിവച്ച പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.

പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസസിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (കാറ്റഗറി നമ്പർ: 732/2024) തസ്തികയിലേക്കുള്ള ജൂലൈ 22ന് നടക്കേണ്ടിയിരുന്ന പരീക്ഷ ഓഗസ്റ്റ് 16ന് നടക്കും.

Slide 1
Slide 2
Slide 3
Slide 4

വിവിധ വകുപ്പുകളിലെ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ: 08/2024), ഓവർസിയർ ഗ്രേഡ് III (സിവിൽ) (കാറ്റഗറി നമ്പർ: 293/2024), ട്രേസർ (കാറ്റഗറി നമ്പർ: 736/2024) തസ്തികകളിലേക്കുള്ള പരീക്ഷ, മുമ്പ് നിശ്ചയിച്ചിരുന്ന ജൂലൈ 23ന് പകരം ഓഗസ്റ്റ് 25ന് നടത്തും. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

Slide 1
Slide 2
Slide 3
Slide 4

ഇതോടൊപ്പം, ഓഗസ്റ്റ് 4-ന് വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പറുകൾ: 602/2024, 738/2024) തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ രാവിലെ 7.15 മുതൽ 9.15 വരെ നടക്കും.

ഓഗസ്റ്റ് 9-ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.30 വരെ, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ: 527/2024) തസ്തികയിലേക്കുള്ള പരീക്ഷ നടത്തപ്പെടും.

അതേസമയം, കേരള വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ: 126/2024) തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഓഗസ്റ്റ് 11-ന് രാവിലെ 7.15 മുതൽ 9.15 വരെ നടക്കും.

ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പി.എസ്.സി പ്രൊഫൈൽ മുഖേന ഡൗൺലോഡ് ചെയ്യാവുന്നതാണ്.