കോട്ടക്കലിന്റെ സംഗീത പ്രതിഭയ്ക്ക് വിട.. KMK വെള്ളയിൽ അന്തരിച്ചു...

റിപ്പോർട്ട് : രാജീവ് കോട്ടയ്ക്കൽ.

കോട്ടക്കലിന്റെ സംഗീത പ്രതിഭയ്ക്ക് വിട.. KMK വെള്ളയിൽ അന്തരിച്ചു...

കോട്ടക്കൽ:- കോട്ടക്കലിന്റെ സംഗീത വേദികൾക്ക് ഒരിക്കലും മറക്കാനാവാത്ത നക്ഷത്രമായിരുന്ന പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ കെ എം കെ വെള്ളയിൽ അന്തരിച്ചു. ഗ്രാമഫോൺ റെക്കോർഡുകളുടെ കാലത്തെ മാപ്പിളപ്പാട്ട് സുൽത്താനായിരുന്നു  KMK. കേരള സംസ്ഥാന ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് കൂടിയായ KMK,ആശവാണിയിലും, ഗ്രാമഫോൺ പ്ലാറ്റ്ഫോമിലുമുള്ള ജനപ്രിയ കലാകാരനായിരുന്നു. മലയാളത്തിന്റെ മാപ്പിളപ്പാട്ട് പാരമ്പര്യത്തെ ദേശീയ അന്തർദേശീയ വേദിയിലേക്ക് എത്തിച്ച കലാകാരൻ കൂടിയാണ് അദ്ദേഹം. നാടൻ ഗാനങ്ങൾ ആലപിക്കുന്നതിലൂടെയും അവയുടെ ഭാഷാശുദ്ധി സൂക്ഷ്മമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം മുന്നിട്ടുനിന്നു. തനതായ ശൈലിയും,ഹൃദയത്തിൽ തൊടുന്ന ശബ്ദവും അദ്ദേഹത്തെ വേറിട്ട് നിർത്തി. അദ്ദേഹം പാടിപ്പറഞ്ഞ ഓരോ വരികളും കോട്ടക്കലിന്റെ ചരിത്ര പുസ്തകത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. കോട്ടക്കൽ എന്ന നാടിന്റെ പേരിനോട് തന്നെ ചേർത്തുവയ്ക്കാൻ KMK ഏറെ ശ്രദ്ധിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4

കോഴിക്കോട് സ്വദേശിയായിരുന്ന അദ്ദേഹം ദീർഘകാലമായി കോട്ടക്കലിലെ ആട്ടീരിയിൽ ആയിരുന്നു താമസം. ഇടയ്ക്ക് മക്കരപ്പറമ്പ് പഴമുള്ളൂരിലേക്ക് താമസം മാറ്റിയെങ്കിലും അദ്ദേഹം കോട്ടക്കലിനെയും കോഴിക്കോടിനെയും കൈവിട്ടില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ശിഷ്യന്മാരുണ്ട് അദ്ദേഹത്തിന്. റിയാലിറ്റി ഷോകളിലെ  താരം തീർത്ഥ സത്യൻ അവരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ വിയോഗം കോഴിക്കോടിനും കോട്ടക്കലിനും ഒരു തീരാനഷ്ടമാണ്.

Slide 1
Slide 2
Slide 3
Slide 4