കന്യാസ്ത്രീകളുടെ അറസ്റ്റ്: കോതമംഗലം രൂപതയുടെ പ്രതിഷേധ സംഗമത്തിൽ ജനസാഗരമായി തൊടുപുഴ

കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പ്രതിഷേധ സംഗമത്തിലും പ്രാർത്ഥനാ റാലിയിലും ആയിരങ്ങൾ അണിചേർന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: കോതമംഗലം രൂപതയുടെ  പ്രതിഷേധ സംഗമത്തിൽ ജനസാഗരമായി തൊടുപുഴ

Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിനെതിരെ കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലും തുടർന്ന് നടത്തിയ പ്രാർത്ഥനാ റാലിയിലും ആയിരക്കണക്കിന് വിശ്വാസികളും പൊതുജനങ്ങളും അണിചേർന്നു.

ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമത്തിന് ശേഷം പ്രാർത്ഥനാ റാലിയായീ വിശ്വാസികൾ തൊടുപുഴ ടൗൺ പള്ളിയിലേക്ക് എത്തിച്ചേർന്നു.