ജില്ലാ ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി
കുമാരമംഗലം: അക്ഷയ കാറ്ററിംഗ് സെന്റർ ട്രോഫിക്കുവേണ്ടിയുള്ള ജില്ലാ ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന് കുമാരമംഗലം എം.കെ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
കേരള സ്കൂൾ ഹാൻഡ്‌ബോൾ ടീമിന്റെ സെലക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഷൈൻ പി.ആർ., കേരള സ്കൂൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മൻസൂർ അഹമ്മദ്, മസ്രൂർ അഹമ്മദ്, വിനായക് രാജേഷ് എന്നിവരെ ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ചടങ്ങിൽ ആദരിച്ചു.
അൻവർ ഹുസൈൻ, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. കേരള ഹാൻഡ്‌ബോൾ അസോസിയേഷൻ അംഗം റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും ജില്ലാ കോർഡിനേറ്റർ ബോബൻ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


