ഗാന്ധിജയന്തി ദിനാഘോഷം; തൊടുപുഴ നഗരസഭയിൽ ശുചിത്വ ക്യാമ്പയിനുകൾക്ക് തുടക്കം കുറിച്ചു

ഗാന്ധിജയന്തി ദിനാഘോഷം; തൊടുപുഴ നഗരസഭയിൽ ശുചിത്വ ക്യാമ്പയിനുകൾക്ക് തുടക്കം കുറിച്ചു

തൊടുപുഴ: ഗാന്ധിജയന്തിയോടനുബന്ധിച്ച് തൊടുപുഴ നഗരസഭയിൽ ‘സ്വച്ഛതാ ഹി സേവ’, ‘സ്വച്ഛ് ദിവസ്’, ‘ഏക് പേട് മാ കെ നാം’ എന്നീ ക്യാമ്പയിനുകൾക്ക് തുടക്കമായി.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ മാല ചാർത്തിയും പുഷ്പാർച്ചന നടത്തിയും ചടങ്ങുകൾക്ക് തുടക്കമിട്ടു. തുടർന്ന് ശുചിത്വ പ്രതിജ്ഞ, വിളംബര ജാഥ, മുനിസിപ്പൽ പാർക്കിൽ വൃക്ഷത്തൈ നടീൽ എന്നിവ നടന്നു.

Slide 1
Slide 2
Slide 3
Slide 4

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹുൽ ഹമീദ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർമാരുടെ സാന്നിധ്യത്തിൽ മേഴ്സി സെബാസ്റ്റ്യൻ മുനിസിപ്പൽ പാർക്കിൽ വൃക്ഷത്തൈ നട്ടു.

ഒരു മാസം നീളുന്ന ‘സ്വച്ഛതാ ഹി സേവാ — ശുചിത്വമാണ് സേവനം’ ക്യാമ്പയിനിലൂടെ തൊടുപുഴ നഗരത്തെ മാലിന്യമുക്തവും ശുചിത്വസുന്ദരവുമായ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മേഴ്സി സെബാസ്റ്റ്യൻ പറഞ്ഞു. ഇതിനായി ജനങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമാണെന്നും അവർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

നഗരസഭയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ, ശുചിത്വ മിഷൻ, കെ.എസ്.ഡബ്ല്യു.എം.പി. പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അൽ-അസർ കോളേജ് എൻ.എസ്.എസ്. വോളണ്ടിയർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, ശുചീകരണ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

അൽ-അസർ കോളേജ് എൻ.എസ്.എസ്. വോളണ്ടിയർമാരും നഗരസഭാ ശുചീകരണ ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഗാന്ധി സ്ക്വയർ പരിസരവും ശുചീകരിച്ചു.