തൊടുപുഴ നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായ് മെഡിക്കൽ ക്യാമ്പ് നടത്തി

തൊടുപുഴ നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായ് മെഡിക്കൽ ക്യാമ്പ് നടത്തി

തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും ശുചീകരണ വിഭാഗം തൊഴിലാളികൾക്കുമായി തൊടുപുഴ നഗരസഭ, ജൂൺ എഫ്.എം. തൊടുപുഴ, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തൊടുപുഴ നഗരത്തെ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും നിർണായക പങ്കുവഹിക്കുന്നവരാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികളും ഹരിതകർമ്മ സേനാംഗങ്ങളും. നഗരത്തിന്റെ ശുചിത്വ സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ഇവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ജൂൺ എഫ്.എം. തൊടുപുഴയുടെയും ബി.എം.എച്ച്. (BMH) ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണവും സ്ക്രീനിങ്ങും, തൈറോയ്ഡ്, ലിവർ, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രക്തപരിശോധനകളും നടത്തി. അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നേത്രപരിശോധനയും ഗ്ലോക്കോമ രോഗനിർണയവും സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി സാബിറ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിലെ ഡോക്ടർ പ്രിയങ്കയുടെ നേതൃത്വത്തിലാണ് നേത്രപരിശോധന നടന്നത്. ബി.എം.എച്ച്. ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോക്ടർ നീന ജോണിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണവും സ്ക്രീനിങ്ങും നടത്തി.

കൗൺസിലർ ശ്രീ. ജിതേഷ് സി., നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ. ജിൻസ് സിറിയക്, ഹരിതകർമ്മ സേന നോഡൽ ഓഫീസർ ശ്രീ. സജുകുമാർ, ഹരിതകർമ്മ സേന കോർഡിനേറ്റർ ശ്രീ. പ്രജീഷ് കുമാർ, എസ്.ഡബ്ല്യു.എം. എൻജിനീയർ ശ്രീ. ഹേമന്ത്, ശുചിത്വ മിഷൻ വൈ.പി. അഖില, റേഡിയോ ജോക്കി മാനസി, ജൂൺ എഫ്.എം. സ്റ്റേഷൻ ഡയറക്ടർ അർഷിൻ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

നഗരത്തിന്റെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികളുടെയും ഹരിതകർമ്മ സേനാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.