ശാന്തിഗിരി കോളേജിൽ നടന്നു വന്നിരുന്ന അന്താരാഷ്ട്ര കോൺഫറൻസ് 'ക്വെസ്റ്റ 2K26' ന് സമാപനമായി

ശാന്തിഗിരി കോളേജിൽ നടന്നു വന്നിരുന്ന അന്താരാഷ്ട്ര കോൺഫറൻസ് 'ക്വെസ്റ്റ 2K26' ന്  സമാപനമായി

ഉദ്ഘാടനച്ചടങ്ങിൽ കാർമൽ പ്രൊവിൻസ്, മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ മാധ്യമ വിഭാഗം കൗൺസിലർ ഫാ. ഡോ. രാജേഷ് ജോർജ് മുഖ്യാതിഥിയായി. ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടർ ഡോ. ജിൻസ് ജോർജ് സ്വാഗതം ആശംസിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഷിന്റോ ജോസഫ് സന്നിഹിതനായിരുന്നു.

ഒമാനിലെ യൂണിവേഴ്സിറ്റി ഓഫ് നിസ്വ കോളേജ് ഓഫ് ഇക്കണോമിക്സ്, മാനേജ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡീൻ ഡോ. സലേം അൽ അബ്രി മുഖ്യപ്രഭാഷണം നടത്തി. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സാങ്കേതിക സെഷന് നേതൃത്വം നൽകി. കോൺഫറൻസ് കോർഡിനേറ്റർ ഫാ. ജിബു പി. ജോസഫ് നന്ദി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഡസ്ട്രി 4.0, സുസ്ഥിര വികസനം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ മേഖലകളിലെ നൂതന ആശയങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്നതിനുള്ള വേദിയായി കോൺഫറൻസ് മാറി. സാങ്കേതികവിദ്യയുടെ വളർച്ചയും ആഗോള മാറ്റങ്ങളും മാനേജ്‌മെന്റ് മേഖലയിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള അറിവുകൾ പങ്കുവെക്കാനും സമ്മേളനം അവസരമൊരുക്കി.