കുടുംബവഴക്ക്: ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഒളിവില്‍
പത്തനംതിട്ട : കുടുംബവഴക്കിനിടെ ഭർത്താവിന്‍റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഭാര്യമരിച്ചു. പത്തനംതിട്ടയില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശാരിമോള്‍ (ശ്യാമ ,35) ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ശാരിമോളുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.






