അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു

അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു

കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

എക്സൈസ് എ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസിലെത്തി ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആൻ്റോയെ വയനാട്ടിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു. നിലവിൽ കേസിൽ ആൻ്റോ മാത്രമാണ് പ്രതിയെന്നും എക്സൈസ് വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

അബ്കാരി ആക്ടിലെ 55A, 55I, 58 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി മദ്യം കടത്തുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് 55A വകുപ്പ്. അനധികൃത മദ്യവിൽപ്പനയ്ക്കോ വിൽപ്പനയ്ക്കായി അനധികൃതമായി മദ്യം സൂക്ഷിക്കുന്നതിനോ 55I വകുപ്പ് ബാധകമാണ്. നികുതി വെട്ടിച്ച് മദ്യം കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ടതാണ് 58-ാം വകുപ്പ്.

55A പ്രകാരമുള്ള കുറ്റത്തിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

എഫ്ഐആർ ആവശ്യപ്പെട്ട് തർക്കം

Slide 1
Slide 2
Slide 3
Slide 4

അറസ്റ്റിനിടെ കൊച്ചിയിലെ ഓഫീസിൽ നാടകീയ രംഗങ്ങളും അരങ്ങേറി. എഫ്ഐആർ കാണിക്കാതെ അറസ്റ്റ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ആൻ്റോ അഗസ്റ്റിൻ. എഫ്ഐആറിന്റെ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ എഫ്ഐആറിന്റെ ഹാർഡ് കോപ്പിയുമായി ഓഫീസിലെത്തി. ഇതിന് ശേഷമാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.