സാമൂഹ്യ പ്രശ്നങ്ങളിൽ വികസനസംഘം മാതൃകയാകണം: ഡോ. യുയാക്കിം മാർ കൂറിലോസ്

സാമൂഹ്യ പ്രശ്നങ്ങളിൽ വികസനസംഘം മാതൃകയാകണം: ഡോ. യുയാക്കിം മാർ കൂറിലോസ്

കോട്ടയം: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ട് മാതൃകയാകാനും മാർത്തോമ്മാ സഭ ഡെവലപ്‌മെന്റ് ഡിപ്പാർട്മെന്റ് തയ്യാറാകണമെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത പറഞ്ഞു. മാർത്തോമ്മാ സഭ ഡെവലപ്‌മെന്റ് ഡിപ്പാർട്മെന്റിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസന പ്രവർത്തനങ്ങൾ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രയോജനപ്പെടണമെന്നും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കാൻ സംഘടനകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

റവ. ഷിബു സാമുവേൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്വ. ബിനു വി. ഈപ്പൻ ബജറ്റ് അവതരിപ്പിച്ചു. റവ. ജോസഫ് ജോണി, മോഡി പി. ജോർജ്, ജോസി കുര്യൻ, ബിജോ വർഗീസ്, കുരുവിള മാത്യൂസ്, സാമുവേൽ ജോർജ്, ഡോ. കോശി മത്തായി എന്നിവർ പ്രസംഗിച്ചു.

തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ് നേതൃത്വം നൽകി. 2026–29 കാലയളവിലേക്കുള്ള ഭാരവാഹികളായി ജോസി കുര്യനെ വൈസ് പ്രസിഡന്റായും റവ. ഷിബു സാമുവേലിനെ ജനറൽ സെക്രട്ടറിയായും ബിജോ വർഗീസിനെ ട്രഷററായും തെരഞ്ഞെടുത്തു. 24 അംഗ മാനേജിങ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

Slide 1
Slide 2
Slide 3
Slide 4