കേരളത്തിന്റെ പ്രകൃതി വൈവിധ്യം ലോകത്തിന് മുന്നിൽ; INFK 2027 ലോഗോ പ്രകാശനം ചെയ്തു

കേരളത്തിന്റെ പ്രകൃതി വൈവിധ്യം ലോകത്തിന് മുന്നിൽ; INFK 2027 ലോഗോ പ്രകാശനം ചെയ്തു

കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2027 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം (INFK 2027)-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ലോഗോ പ്രകാശനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും പ്രകൃതി സൗന്ദര്യവും ആഗോളതലത്തിൽ പരിചയപ്പെടുത്തുക, സംസ്ഥാനത്തിന്റെ അപൂർവ വന-പാരിസ്ഥിതിക സവിശേഷതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക, പ്രകൃതി സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്നിവയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങൾ. 

ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ബ്രാൻഡ് കോൺസപ്റ്റ് ബ്രോഷർ മന്ത്രിമാർ ചേർന്ന് പ്രകാശനം ചെയ്തു.

വനം വകുപ്പ് മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ രാജേഷ് രവീന്ദ്രൻ IFS, വനം വകുപ്പ് സെക്രട്ടറി കെ. ബിജു IAS, എ.പി.സി.സി.എഫ് (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ IFS, എ.പി.സി.സി.എഫ് (അഡ്മിനിസ്ട്രേഷൻ) ഡോ. ജെ. ജസ്റ്റിൻ മോഹൻ IFS, ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ IAS, കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ രാജു കെ. ഫ്രാൻസിസ് IFS തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, എഫ്.ഐ.ബി ഡയറക്ടർ ബൈജു കൃഷ്ണൻ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സുഹൈബ് പി.ജെ., പി.ആർ.ഒ സിനി കെ. തോമസ്, എ.സി.എഫ് പ്രഭു പി.എം., വിനോദ് ആർ. എന്നിവരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

ലഭ്യമായ ഔദ്യോഗിക വിവരമനുസരിച്ച് ഫെസ്റ്റിവൽ 2027 ഫെബ്രുവരി 7 മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കും.പ്രകൃതിയെയും വന്യജീവികളെയും കേരളത്തിന്റെ ജൈവസമ്പത്തിനെയും ആസ്പദമാക്കി അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന വേദിയൊരുക്കുകയാണ് INFK 2027.